കേരളത്തിലെ ക്യാമ്പസുകളിൽ വിഭജന ഭീതിദിനം ആചരിക്കില്ല: മന്ത്രി ആർ ബിന്ദു #latest_news

 

തിരുവനന്തപുരം: കേരളത്തിലെ കാമ്പസുകളിൽ ഗവർണർ ആഹ്വാനം ചെയ്ത വിഭജന ഭീതി ദിനം ആഘോഷിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതായി മന്ത്രി ആർ ബിന്ദു പറഞ്ഞു. കോളേജുകൾക്ക് ഈ നിർദ്ദേശം നൽകും. കാമ്പസുകളിൽ മതേതരത്വം പ്രോത്സാഹിപ്പിക്കണം. ഇതുവരെ ചെയ്യാത്ത വിധത്തിലാണ് വിഭജന ദിനം ആഘോഷിക്കാനുള്ള നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് വർഗീയ ധ്രുവീകരണത്തിനും   വർഗീയ വിദ്വേഷത്തിനും  കാരണമാകും.

കാമ്പസുകളിൽ ഏതൊക്കെ പരിപാടികൾ സംഘടിപ്പിക്കണമെന്ന് സർവകലാശാലകൾക്ക് നിർദ്ദേശിക്കാൻ കഴിയില്ല. വർഗീയ സ്പർദ്ധയ്ക്ക് കാരണമാകുന്ന കാര്യങ്ങൾ കാമ്പസുകളിൽ സംഘടിപ്പിക്കരുത്. എല്ലാവരും മതേതരത്വം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കണമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് കേസിൽ സുപ്രീംകോടതി അന്തിമ വിധി പറഞ്ഞിട്ടില്ല. പ്രാഥമിക നിർദേശങ്ങളാണ് നടത്തിയിരിക്കുന്നത്. വൈസ് ചാൻസലർ നിയമനം നടത്തേണ്ടത് സർക്കാരുമായി കൂടിയാലോചിച്ച് വേണമെന്നത് കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0