തിരുവനന്തപുരം : ക്യാമ്പസുകളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന കടുത്ത നിലപാടില്‍ ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കർ. നിർദേശം പാലിക്കരുതെന്ന് കോളേജുകള്‍ക്ക് നിര്‍ദേശം നൽകിയിരിക്കുകയാണ് സർക്കാര്‍.
പരിപാടി നടത്തിയാൽ തടയുമെന്നാണ് എസ്എഫ്ഐയുടേയും കെഎസ്‍യുവിൻ്റേയും നിലപാട്. വിഭജന ഭീതി ദിനം ആചരിക്കുന്നതിനെ ചൊല്ലി ഗവർണറും കേരള സർക്കാറും തമ്മിൽ ഭിന്നത
രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ക്യാമ്പസുകളിൽ പരിപാടികൾ നടത്തണമെന്ന് ഓർമ്മിപ്പിച്ച് വിസിമാർക്ക് വീണ്ടും ഗവർണർ കത്തയച്ചിരുന്നു. എന്നാൽ ഒരു പരിപാടിയും നടത്തരുതെന്ന് സർക്കാർ ആവശ്യപ്പെട്ടു. എന്ത് ചടങ്ങ് നടത്തിയാലും തടയുമെന്നാണ് എസ്എഫ്ഐയുടെയും കെഎസ്‍യുവിന്റെയും മുന്നറിയിപ്പ്.
വിഭജന ഭീതിദിനം ആചരിക്കണമെന്ന് ചാൻസലറും പാടില്ലെന്ന് പ്രോ ചാൻസ്ലറും നിലപാടെടുത്തു. സർവ്വകലാശാലകളിലും കോളേജുകളിലും ആകെ ആശയക്കുഴപ്പമാണ്. സംഘപരിവാർ അജണ്ടക്കുള്ള നീക്കമെന്ന നിലയിൽ വ്യപകമായ പ്രതിഷേധം ഉയരുമ്പോഴും ദിനാചരണത്തിൽ രാജ്ഭവന് വിട്ടുവീഴ്ചയില്ല. പരിപാടികൾ സംഘടിപ്പിക്കണണെന്ന മുൻ നിർദ്ദേശം ഓർമ്മിപ്പിച്ചുള്ള പുതിയ കത്തിൽ ആക്ഷൻ ടേക്കൺ റിപ്പോർട്ട് കൂടി വിസിമാരോട് ആവശ്യപ്പെടുന്നു ഗവർണർ. രാജ്ഭവൻ നിർദ്ദേശം പാലിക്കരുതെന്നാണ് സർക്കാർ നിലപാട്.
ഗവർണറുമായി അടുപ്പമുള്ള കെടിയു, കേരള, കണ്ണൂർ, വിസിമാർ നിർദ്ദേശം താഴെത്തട്ടിലേക്ക് കൈമാറിയിട്ടുണ്ട്. കെടിയുവിൽ നാടകം, സെമിനാറുകൾ അടക്കം സംഘടിപ്പിക്കണമെന്നാണ് പ്രിൻസിപ്പൽമാരോട് ആവശ്യപ്പെട്ടത്. കേരളയിൽ എസ്എഫ്ഐ ഗവർണറുടെയും വിസിയുടെയും കോലം കത്തിച്ചു. കണ്ണൂരിൽ വിസി പങ്കെടുത്ത ചടങ്ങിലേക്ക് ഭരണഘടനയുടെ പകർപ്പുമായി എസ്എഫ്ഐ പ്രതിഷേധിച്ചു.
ഇന്ന് വിഭജന ഭീതി ദിനമായി ആചരിക്കാൻ കേന്ദ്രത്തിൻ്റെ ആഹ്വാനം; സർക്കാരും ഗവർണറും തമ്മിൽ ഭിന്നതരൂക്ഷം, തലസ്ഥാനം അതീവ സുരക്ഷാ വലയത്തിൽ #latest_news
കേരളത്തിലെ ക്യാമ്പസുകളിൽ വിഭജന ഭീതിദിനം ആചരിക്കില്ല: മന്ത്രി ആർ ബിന്ദു #latest_news
തിരുവനന്തപുരം: കേരളത്തിലെ കാമ്പസുകളിൽ ഗവർണർ ആഹ്വാനം ചെയ്ത വിഭജന ഭീതി ദിനം ആഘോഷിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതായി മന്ത്രി ആർ ബിന്ദു പറഞ്ഞു. കോളേജുകൾക്ക് ഈ നിർദ്ദേശം നൽകും. കാമ്പസുകളിൽ മതേതരത്വം പ്രോത്സാഹിപ്പിക്കണം. ഇതുവരെ ചെയ്യാത്ത വിധത്തിലാണ് വിഭജന ദിനം ആഘോഷിക്കാനുള്ള നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് വർഗീയ ധ്രുവീകരണത്തിനും വർഗീയ വിദ്വേഷത്തിനും കാരണമാകും.
കാമ്പസുകളിൽ ഏതൊക്കെ പരിപാടികൾ സംഘടിപ്പിക്കണമെന്ന് സർവകലാശാലകൾക്ക് നിർദ്ദേശിക്കാൻ കഴിയില്ല. വർഗീയ സ്പർദ്ധയ്ക്ക് കാരണമാകുന്ന കാര്യങ്ങൾ കാമ്പസുകളിൽ സംഘടിപ്പിക്കരുത്. എല്ലാവരും മതേതരത്വം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കണമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് കേസിൽ സുപ്രീംകോടതി അന്തിമ വിധി പറഞ്ഞിട്ടില്ല. പ്രാഥമിക നിർദേശങ്ങളാണ് നടത്തിയിരിക്കുന്നത്. വൈസ് ചാൻസലർ നിയമനം നടത്തേണ്ടത് സർക്കാരുമായി കൂടിയാലോചിച്ച് വേണമെന്നത് കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.


വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.