ചപ്പാരപ്പടവില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു #FIRE
തളിപ്പറമ്പ്: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഇന്ന് രാവിലെ 10.15 ഓടെ ചപ്പാരപ്പടവ് തെറ്റുന്ന റോഡിലാണ് സംഭവം.
കാര്‍ പൂര്‍ണ്ണമായി കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. ചപ്പാരപ്പടവ് പടപ്പേങ്ങാട് സ്വദേശി കെ.ഫജാറും സുഹൃത്തും സഞ്ചരിച്ച കെഎൽ 56 ആർ 5600 നമ്പർ കാറാണ് കത്തി നശിച്ചത്.
വീട്ടിൽ നിന്നും തളിപ്പറമ്പിലേക്കുള്ള യാത്രക്കിടെ ചപ്പാരപ്പടവിൽ വെച്ചാണ് സംഭവം. തീയും പുകയും ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തേക്കിറങ്ങിയതിനാൽ ദുരന്തമൊഴിവായി.
തളിപ്പറമ്പില്‍ നിന്നും അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.