ഇരിട്ടി: മുണ്ടയാംപറമ്പ് വാഴയിൽ സ്വദേശി മാറോളി രവീന്ദ്രൻ (63) ഷോക്കേറ്റ് മരിച്ചു. സമീപത്തെ പുരയിടത്തിൽ മരത്തിൽ നിന്നും ചവർ ഇറക്കുമ്പോഴാണ് അബദ്ധത്തിൽ ഷോക്കേറ്റത്. ഇന്ന് രാവിലെ 9.30ന് ആയിരുന്നു അപകടം.
ഉടൻതന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് നടപടികൾക്ക് ശേഷം പോസ്‌റ്റ്മോർട്ടം നടപടികൾക്കായി കണ്ണൂരിലേക്ക് കൊണ്ടുപോകും. ഭാര്യ: ശാരദ. മകൾ: രന്യയ. മരുമകൻ: സുധീഷ്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.