electric shock എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
electric shock എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

അനധികൃത വൈദ്യുതി വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു. #Illegal_Electric_Fence

 


തിരുവനന്തപുരം നഗരൂരിലെ വീട്ടിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങിക്കുന്ന് സ്വദേശികളായ കൊച്ചുണ്ണി (60), മകൻ അഖില്‍ (35) എന്നിവരാണ് അനധികൃത വൈദ്യുത വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചത്. വീട്ടിലെ അനധികൃത വൈദ്യുത വേലിയുടെ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു.

രാത്രിയിൽ വൈദ്യുതാഘാതമേറ്റതാണെന്നാണ് കരുതുന്നത്. മരച്ചീനി കൃഷി ചെയ്യുന്ന പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റതാണ് അപകടത്തിന് കാരണം. വീടിനടുത്തെത്തിയപ്പോൾ അബദ്ധത്തിൽ വൈദ്യുതാഘാതമേറ്റതാണെന്നാണ് കരുതുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 Father and son die after being electrocuted by illegal electric fence in Thiruvananthapuram.

വടകരയിൽ വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

 
വടകര: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. കോഴിക്കോട് വടകരയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. വടകര തോടന്നൂരിൽ വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് തോടന്നൂർ ആശാരികണ്ടി ഉഷ (53) ആണ് മരിച്ചത്. 

രാവിലെ മുറ്റമടിക്കുമ്പോൾ വൈദ്യുതി ലൈനിനോടൊപ്പം പൊട്ടിവീണ മരകൊമ്പിൽ നിന്നാണ് ഷോക്കേറ്റത്. ഉഷയെ വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനിൽ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. ഉഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു; തറക്കല്ലിട്ട് മന്ത്രി വി ശിവൻകുട്ടി #Electric_shock

 

കൊല്ലം തേവലക്കര ബോയ്​സ്​ ഹൈസ്​കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന്​ വീട്​ യാഥാർഥ്യമാകുന്നു.1000 സ്​ക്വയർഫീറ്റ്​ വിസ്​തൃതിയുള്ള വീടിന്​ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തറക്കല്ലിട്ടു. മൂന്നര മാസം കൊണ്ട് വീടിൻ്റെ നിർമാണം പൂർത്തിയാക്കുമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്​ക‍ൗട്ട്​സ്​ ആൻഡ്‌ ​ ഗൈഡ്‌സിൻ്റെ മേൽനോട്ടത്തിലാണ്​​ വീടിൻ്റെ നിർമാണം. 20 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വീടിൻ്റെ നിർമാണം സമയബന്ധിതമായി ചെയ്‌ത്‌ തീർക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മിഥുൻ്റെ ആഗ്രഹങ്ങളാണ് സർക്കാർ നിറവേറ്റിതരുന്നതെന്ന് മിഥുൻ്റെ പിതാവ് മനു പറഞ്ഞു. വീട്‌നിർമാണം പൂർത്തിയാകുന്നതുവരെ കുടുംബത്തിന് താമസിക്കാൻ സമീപത്തായി മറ്റൊരു വീട് സർക്കാർ ചെലവിൽ വാടകയ്ക്ക് എടുത്തു നൽകിയിട്ടുണ്ട്. നിലവിലെ പഴകിയ വീട്​ സ്​ക‍ൗട്ട്​സ്​ ആൻഡ്‌​ ഗൈഡ്‌സ്​ അസോസിയേഷന്റെ മേൽനോട്ടത്തിൽ കഴിഞ്ഞദിവസം പൊളിച്ചുമാറ്റി സ്ഥലം ഒരുക്കി നൽകിയിരുന്നു.

മനുവിന്റെയും സുജാതയുടെയും മൂത്ത മകനായിരുന്നു. കുടുംബത്തെ സംരക്ഷിക്കുമെന്നും എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മിഥുന്റെ കുടുംബത്തിന്​ വീട്​ നിർമിച്ചുനൽകുമെന്നും ഉറപ്പുനൽകിയിരുന്നു.




ഇരിട്ടിയിൽ വയോധികൻ ഷോക്കേറ്റ് മരിച്ചു #electric_shock


ഇരിട്ടി: മുണ്ടയാംപറമ്പ് വാഴയിൽ സ്വദേശി മാറോളി രവീന്ദ്രൻ (63) ഷോക്കേറ്റ് മരിച്ചു. സമീപത്തെ പുരയിടത്തിൽ മരത്തിൽ നിന്നും ചവർ ഇറക്കുമ്പോഴാണ് അബദ്ധത്തിൽ ഷോക്കേറ്റത്. ഇന്ന് രാവിലെ 9.30ന് ആയിരുന്നു അപകടം.

ഉടൻതന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് നടപടികൾക്ക് ശേഷം പോസ്‌റ്റ്മോർട്ടം നടപടികൾക്കായി കണ്ണൂരിലേക്ക് കൊണ്ടുപോകും. ഭാര്യ: ശാരദ. മകൾ: രന്യയ. മരുമകൻ: സുധീഷ്. 

സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ തൂങ്ങിക്കിടന്ന വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസുകാരന്‍ മരിച്ചു #Flash_News

 
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്. 13 വയസുകാരനായ മിഥുനാണ് മരിച്ചത്. സ്‌കൂളിന് മുകളില്‍ കൂടി വൈദ്യുതലൈന്‍ അപകടരമായ അവസ്ഥയിലാണ് പോയിരുന്നതെന് നാട്ടുകാര്‍ ആരോപിച്ചു. 

രാവിലെ കുട്ടികള്‍ പരസ്പരം ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മിഥുന്റെ ചെരുപ്പ് കെട്ടിടത്തിന് മുകളില്‍ വീഴുകയും ഇതെടുക്കാനായി കുട്ടി ഷീറ്റിലേക്ക് കയറുകയുമായിരുന്നു. സ്‌കൂള്‍ ടെറസിനോട് വളരെ ചേര്‍ന്നാണ് ലൈന്‍ കമ്പി പോകുന്നത്. കയറുന്നതിനിടെയില്‍ അറിയാതെ കുട്ടി കമ്പിയില്‍ തട്ടുകയും ഷോക്കേറ്റ് ഉടനടി മരിക്കുകയുമായിരുന്നു. എന്നാല്‍ ലൈന്‍ കമ്പി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ അപകടകരമായ രീതിയില്‍ സ്പര്‍ശിച്ചിരുന്നത് മുന്‍പ് തന്നെ സ്‌കൂള്‍ അധികൃതരുടെ ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0