പെട്രോൾ പമ്പിൽ നിർത്തിയിട്ട ബസിന് തീ പിടിച്ചു #Fireincident




പുത്തൻചിറ: മാള മങ്കിടി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പിസികെ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ബസിന് തീ പിടിച്ചു. കെഎൽ 34 എ 6391 എന്ന രജിസ്ട്രേഷൻ നമ്പറുള്ള 'സുഹൈൽ' എന്ന സ്വകാര്യ ബസിനാണ് തീ പിടിച്ചത്. ബസ് പൂർണ്ണമായും കത്തിനശിച്ചു. ബസിനോട് ചേർന്നുള്ള ഓഫീസ് മുറിയിലേക്കും ചെറിയ തീ പടർന്നെങ്കിലും പെട്രോൾ പമ്പിലേക്ക് തീ പടരാത്തതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ഇന്ന് പുലർച്ചെ 3 മണിക്കാണ് സംഭവം. പിണ്ഡാനി സ്വദേശിയായ ജിതിൻ എന്ന ഇരുചക്ര വാഹന യാത്രക്കാരനാണ് ആദ്യം തീ കണ്ടത്. സംഭവ സമയത്ത് ആറ് ബസുകൾ സ്ഥലത്ത് നിർത്തിയിട്ടിരുന്നു. മാളയിൽ നിന്നുള്ള അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു. ആളപായമൊന്നും ഉണ്ടായില്ല.
 


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0