'പാര്‍ട്ടിയില്‍ കടിച്ചുതൂങ്ങണോ എന്ന് രാഹുലിന് തീരുമാനിക്കാം; കൂടുതല്‍ കടുത്ത നടപടിയിലേക്ക് പോകാന്‍ പാര്‍ട്ടിക്ക് മടിയില്ല': കെ മുരളീധരന്‍ #congress
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെ മുരളീധരന്‍. പാര്‍ട്ടിയില്‍ കടിച്ചുതൂങ്ങണോ എന്ന് രാഹുലിന് തീരുമാനിക്കാമെന്നും രാഹുലിനെതിരെ കൂടുതല്‍ കടുത്ത നടപടിയിലേക്ക് പോകാന്‍ പാര്‍ട്ടിക്ക് മടിയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇത് അവസാന നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുലിനെതിരെ ഇതുവരെ റിട്ടണ്‍ പരാതികള്‍ വന്നിട്ടില്ല. രാഹുലിനെതിരെ ആരോപണങ്ങള്‍ വന്നതോടെ ഒന്നാംഘട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും രാഹുല്‍ രാജിവച്ചു. രണ്ടാമതായി രാഹുലിനെതിരെ പാര്‍ട്ടി സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചു. ഇനിയും പരാതി വരുന്ന അടിസ്ഥാനത്തില്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് അല്ല ഇവിടെ വിഷയം. വെറുതെ നോക്കിനില്‍ക്കാന്‍ സാധിക്കില്ല. അതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. മാങ്കൂട്ടത്തിലിന് വിശദീകരണം നല്‍കാനുള്ള സമയമുണ്ട്. സസ്‌പെന്‍ഷന്‍ സ്ഥിരം ഏര്‍പ്പാടല്ല. കൂടുതല്‍ ശക്തമായ നടപടിയിലേക്ക് പാര്‍ട്ടിക്ക് പോകാന്‍ മടിയില്ല.