പവര്‍ലൂം: ബോണസ് വിതരണം ഓഗസ്റ്റ് 31നകം #bonus




കണ്ണൂർ: ജില്ലയിലെ പവര്‍ ലൂം മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ബോണസ് വിതരണത്തില്‍ തീരുമാനമായി. ഒന്നാം കാറ്റഗറി തൊഴിലാളികള്‍ക്ക് 2024-25 വര്‍ഷത്തെ ബോണസായി 16.5 ശതമാനവും രണ്ടാം കാറ്റഗറിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് 13.5 ശതമാനവും ഓഗസ്റ്റ് 31നകം വിതരണം ചെയ്യും. ജില്ലാ ലേബര്‍ ഓഫീസര്‍ എ.കെ ജയശ്രീയുടെ സാന്നിധ്യത്തില്‍ നടന്ന തൊഴിലാളി - തൊഴിലുടമ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമായത്.

ജില്ലയിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റുകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ 2024-25 വര്‍ഷത്തെ ബോണസ് തര്‍ക്കത്തിനും പരിഹാരമായി. അടിസ്ഥാന ശമ്പളം 10,000 രൂപ പരിധി കണക്കാക്കി ആയതിന്റെ 18 ശതമാനം ബോണസ് നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

തൊഴിലുടമകളെ പ്രതിനിധീകരിച്ച് പി സുമേഷ്, സി.കെ ജയപ്രകാശ്, എ രാജേഷ്, യൂണിയനെ പ്രതിനിധീകരിച്ച് കെ.വി രാഘവന്‍, പി കൃഷ്ണന്‍, എം ഗംഗാധരന്‍, എല്‍.പി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. 


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0