മാഹിയിലെ വീട്ടിൽ നിന്ന് 25 പവൻ കവർന്ന സംഭവം; പ്രതി അറസ്റ്റിൽ #flash_news
മാഹി: പന്തക്കൽ ഊരോത്തുമൽ ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയ കേസിലെ പ്രതിയെ 2 ദിവസം കൊണ്ട് പിടികൂടി മാഹി പോലീസ്. മാഹി സർക്കിൾ ഇൻസ്പെക്ടർ പി എ അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ളസംഘമാണ് പ്രതിയെ പിടികൂടിയത്.
ഇരിട്ടി വെളിമാനം കോളനിയിലെ ദിനേശ് (21) എന്ന അനിയൻ ബാവയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗ്രേഡ് എസ് ഐ സുരേഷ് ബാബു, ഗ്രേഡ് എ എസ് ഐ മാരായ സുജിത്ത്, വിനീത്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഗ്രേഡ് എസ് ഐ സുരേഷ്, ഗ്രേഡ് എ എസ് ഐ ശ്രീജേഷ് സി വി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.