കോട്ടയം മെഡിക്കൽ കോളേജിലെ അപകടം: കുടുങ്ങിക്കിടന്ന സ്ത്രീ മരിച്ചു #flash_news
By
Open Source Publishing Network
on
ജൂലൈ 03, 2025
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരുമരണം. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52) ആണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് മരണം സംഭവിച്ചത്. മകളുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു.
ഗേറ്റ് പൊളിച്ച് മൂന്ന് ജെസിബികൾ അകത്തേക്ക് കടത്തിയാണ് കെട്ടിടാവശിഷ്ടങ്ങൾ മാറ്റാൻ തുടങ്ങിയത്. തുടർന്നാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയനിലയിൽ ബിന്ദുവിനെ കണ്ടെത്തിയത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.