പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്മെന്റ്: ഇന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ണായകം #Allotment

പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌കൂളും വിഷയവും മാറാന്‍ (ട്രാന്‍സ്ഫര്‍ അലോട്മെന്റ്) അപേക്ഷിച്ചവര്‍ക്ക് ഇന്ന് നിര്‍ണായകം. പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്മെന്റിന് അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തിയുള്ള അലോട്മെന്റ് ഇന്ന്(25/07/ 2025) 10 മുതല്‍ പ്രസിദ്ധീകരിക്കും.

ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റായ www.hscap.kerala.gov.in ലെ ട്രാന്‍സ്ഫര്‍ അലോട്മെന്റ് റിസള്‍ട്ട് ലിങ്കിലൂടെ പരിശോധിക്കാം. ട്രാന്‍സ്ഫര്‍ അലോട്മെന്റിനുശേഷം ബാക്കിവരുന്ന സീറ്റില്‍ 30-ന് മെറിറ്റ് അടിസ്ഥാനത്തില്‍ തത്സമയ പ്രവേശനം നടത്തും.

ഇന്ന് മുതല്‍ തിങ്കളാഴ്ച വൈകീട്ട് നാലുവരെയാണ് അലോട്മെന്റ് പ്രവേശനത്തിനുള്ള സമയപരിധി. അലോട്മെന്റ് ലഭിച്ചവര്‍ നിലവില്‍ ചേര്‍ന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിനെ സമീപിക്കാം. മറ്റൊരു സ്‌കൂളില്‍ അലോട്മെന്റ് ലഭിച്ചവര്‍ക്ക് ടി.സി., സ്വഭാവസര്‍ട്ടിഫിക്കറ്റ്, പ്രവേശന സമയത്ത് സമര്‍പ്പിച്ച മറ്റുരേഖകള്‍ എന്നിവ സ്‌കൂള്‍ അധികൃതര്‍ മടക്കിനല്‍കും.

അലോട്മെന്റ് ലെറ്ററിന്റെ പ്രിന്റ് സ്‌കൂളില്‍നിന്നു നല്‍കും. മറ്റൊരു സ്‌കൂളില്‍ പുതിയ വിഷയത്തിലാണ് പ്രവേശനമെങ്കില്‍ ആ വിഷയത്തിന് അധികമായി വേണ്ടിവരുന്ന ഫീസ് നല്‍കണം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0