ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള; വിധി 9ന് #Janaki_v/s_state_of_kerala

 

സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച, ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമ ഹൈക്കോടതി നേരില്‍ കണ്ടു. നിര്‍മ്മാതാക്കളുടെ ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസ് എന്‍ നഗരേഷാണ് പടമുഗള്‍ കളര്‍പ്ലാനറ്റ് സ്റ്റുഡിയോയിലെത്തി സിനിമ കണ്ടത്. ഈ മാസം 9നാണ് കോടതി ഹര്‍ജി പരിഗണിക്കുക.

രാവിലെ 10 മണിയോടെയായിരുന്നു ജസ്റ്റിസ് എന്‍ നഗരേഷ് സിനിമ നേരില്‍ കണ്ട് പരിശോധിക്കുന്നതിനായി പടമുഗള്‍ കളര്‍പ്ലാനറ്റ് സ്റ്റുഡിയോയിലെത്തിയത്. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ ജഡ്ജി പൂര്‍ണ്ണമായും കണ്ടു. ദൈവത്തിന് അപകീര്‍ത്തികരമായതോ, വംശീയ അധിക്ഷേമുള്ളതോ ആയ യാതൊന്നും സിനിമയില്‍ ഇല്ലെന്ന് ,സിനിമ കണ്ടാല്‍ കോടതിക്ക് ബോധ്യപ്പെടുമെന്ന് ഹര്‍ജിക്കാര്‍ നേരത്തെ വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കണക്കിലെടുത്താണ് സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് കണ്ട് പരിശോധിക്കാന്‍ കോടതി തീരുമാനിച്ചത്.



ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0