കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നു (17 -06-2025) കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. ജില്ലയിൽ തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. പ്രധാന നദികൾ കരകവിഞ്ഞൊഴുകുന്നു, ദേശീയ പാതയുടെ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ, പൊതുജന സുരക്ഷ കണക്കിലെടുത്ത് അവധി പ്രഖ്യാപിച്ചു.
ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് ജൂൺ 17 ന് അവധി ബാധകമാണ്. മുമ്പ് നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, യൂണിവേഴ്സിറ്റി, മറ്റ് ഡിപ്പാർട്ട്മെന്റൽ പരീക്ഷകൾ ഉൾപ്പെടെ) ഷെഡ്യൂൾ പ്രകാരം നടക്കും. പരീക്ഷാ സമയക്രമത്തിൽ മാറ്റമില്ല.