റേഷൻ കാർഡ് ഉടമകളില്‍ അർഹരായവർക്ക് മുൻഗണന കാർഡിലേക്ക് മാറാൻ അവസരം.... #latestnews
on
ജൂൺ 02, 2025
സംസ്ഥാനത്തെ റേഷൻ കാർഡ് ( ration cards ) ഉടമകളില്‍ അർഹരായവർക്ക് മുൻഗണന കാർഡിലേക്ക് മാറാൻ അവസരം.വെള്ള, നീല റേഷന്‍ കാര്‍ഡുകളുള്ളവരില്‍ അർഹരായവർക്ക് മുൻഗണനാ (പിങ്ക് കാർഡ് ) വിഭാഗത്തിലേക്ക് മാറ്റാം. ഇതിനായി ഇന്നു മുതല്‍ ഈ മാസം 15 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.അക്ഷയ കേന്ദ്രങ്ങള്‍ / ജനസേവന കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ (ecitizen.civilsupplieskerala.gov.in) വഴിയോ അപേക്ഷ നല്‍കാം. കാർഡിലെ വിവരങ്ങളില്‍ മാറ്റമുണ്ടെങ്കില്‍ തിരുത്തല്‍ വരുത്തി അപേക്ഷിക്കണം. മുൻഗണനാ കാർഡില്‍ കൂടുതല്‍ റേഷൻ വിഹിതം സൗജന്യ നിരക്കില്‍ ലഭിക്കും. ചികിത്സാ ആനുകൂല്യങ്ങള്‍ക്കും ഉപയോഗിക്കാം. നിലവില്‍ 42.22 ലക്ഷം മുൻഗണനാ കാർഡ് ഉടമകളാണ് സംസ്ഥാനത്തുള്ളത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.