കൊച്ചി കായലില്‍ ടാൻസാനിയൻ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കില്‍പ്പെട്ട് കാണാതായി... #latestnews

കൊച്ചി കായലില്‍ ടാൻസാനിയൻ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കൊച്ചിയിലെ നേവി ആസ്ഥാനത്ത് പരിശീലനത്തിന് വേണ്ടി എത്തിയതാണ് ഉദ്യോഗസ്ഥൻ.ഏഴിമല നേവല്‍ അക്കാദമിയില്‍ നിന്ന് പരിശീലനം പൂർത്തിയാക്കി കൊച്ചിയില്‍ എത്തിയതായിരുന്നു. തേവര പാലത്തില്‍ നിന്ന് പരിശീലനത്തിന്റെ ഭാഗമായി ചാടിയപ്പോഴാണ്‌ ഒഴുക്കില്‍പ്പെട്ടത്. നേവിയും ഫയർഫോഴ്സും തെരച്ചില്‍ നടത്തി വരികയാണ്. അതേസമയം, ആരാണ് അപകടത്തില്‍ പെട്ടതെന്ന് വ്യക്തതയില്ലെന്ന് നാവികസേന പിആർഒ അറിയിച്ചു. ഉദ്യോഗസ്ഥനായി നിലവില്‍ തെരച്ചില്‍ തുടരുകയാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0