തൊണ്ടിമുതൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം; ഇടുക്കിയിൽ പോലീസുകാരന് സസ്പെൻഷൻ..#latestnews

 


ഇടുക്കി: തൊടുപുഴ കാളിയാറിൽ തൊണ്ടിമുതൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച പോലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. കാളിയാർ പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഓ. ജയ്മോനെയാണ് സസ്പെൻഡ് ചെയ്തത്.

മെയ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് സൂക്ഷിക്കുന്നതിനായി തൊടുപുഴ പോലീസിനെ ഏൽപ്പിച്ച സ്പോർട്സ് സൈക്കിളാണ് ഇയാൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഉടമ സ്റ്റേഷനിലെത്തി സൈക്കിൾ തിരക്കിയപ്പോഴാണ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കാണാതായ വിവരം അറിയുന്നത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സൈക്കിൾ കടത്തിയത് എസ്.സി.പി.ഓ. ജയ്മോനാണെന്ന് വ്യക്തമായി. സംഭവം പുറത്തറിഞ്ഞതോടെ ഉദ്യോ​ഗസ്ഥൻ സൈക്കിൾ തിരികെയെത്തിച്ചു. സ്പെഷ്യൽ ബ്രാഞ്ച് വിഷയം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിച്ചതോടെ ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0