കൊടകര അപകടം: മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം #Kodakara_buildingcollapsed
on
ജൂൺ 27, 2025
തൃശൂർ: കൊടകരയില്‍ കെട്ടിടം ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു. ബംഗാൾ സ്വദേശികളായ രാഹുൽ, (19) രൂപേൽ (21), ആലീം (30) എന്നിവർക്കാണ് ജീവൻ നഷ്ടമായത്. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് മൂന്ന് ജീവനുകൾ കവരാൻ കാരണമായത്. . മൂന്നുപേരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ തുടങ്ങിയത്. പിന്നീട് ജെസിബി എത്തിച്ച് കെട്ടിടാവശിഷ്ടങ്ങളൊക്കെ നീക്കി തിരച്ചില്‍ ഊര്‍ജിതപ്പെടുത്തുകയായിരുന്നു.
ഇന്ന് രാവിലെ ആറുമണിയോടെ ആയിരുന്നു അപകടം. അതിഥി തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടത്തിൽ 17 പേർ ഉണ്ടായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ ജോലിക്ക് പോകുവാൻ നിൽക്കുമ്പോഴാണ് അപകടം ഉണ്ടായത്. വലിയ ശബ്‍ദം കേട്ടതിനെ തുടർന്ന് കുറച്ച് പേർ ഓടി രക്ഷപ്പെടുകയായിരുന്നു. ഓട് മേഞ്ഞ ഇരുനില കെട്ടിടമാണ് തകർന്നു വീണത്. 40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം ആണ് ഇടിഞ്ഞ് വീണത്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.