ചരിത്ര നിമിഷത്തിലേക്കുള്ള വാതിൽ തുറക്കാൻ മണിക്കൂറുകൾ മാത്രം.ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ബഹിരാകാശയാത്രികരെ വഹിച്ചുകൊണ്ട് ഡ്രാഗൺ പേടകം വൈകുന്നേരം 4:30 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തും. സ്റ്റേഷനിൽ എത്താൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ശുഭാംഷു ശുക്ല പ്രതികരിച്ചു.
'നമസ്‌കാരം' പറഞ്ഞുകൊണ്ടാണ് നാല് ബഹിരാകാശയാത്രികരുമായി ശുഭാംശു തന്റെ വാക്കുകൾ ആരംഭിച്ചത്. യാത്രയ്ക്കായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നുവെന്നും അത് അഭിമാനകരമായ നിമിഷമാണെന്നും ശുഭാംശു പറഞ്ഞു. ഭാരമില്ലായ്മ അനുഭവിക്കാൻ കഴിയുന്നത് അത്ഭുതകരമാണെന്നും ഒരു കൊച്ചുകുട്ടിയെപ്പോലെ താൻ പഠിക്കുകയാണെന്നും ശുഭാംശു പറഞ്ഞു.