ചെന്നൈ: ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന സൂര്യയുടെ ഏറ്റവും പുതിയ ചിത്രം 'കറുപ്പി'ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് പുറത്തിറക്കിയത് സംവിധായകനും നടനുമായ ആർ.ജെ. ബാലാജിയുടെ ജന്മദിനത്തിലാണ്.
എൽ.കെ.ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷയാണ് നായികയായി എത്തുന്നത്. ഇന്ദ്രൻസ്, സ്വാസിക, അനഘ , ശിവദ തുടങ്ങിയ മലയാള താരനിരകൾ തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നത് മലയാളികൾക്ക് ആവേശേം ഉയർത്തുന്നതാണ്.
സൂര്യ ചിത്രം 'കറുപ്പ് ': ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി #karuppu_actor suriya
on
ജൂൺ 20, 2025