ആര്യനാട് (തിരുവനന്തപുരം): തോളൂർ മേരിഗിരിയിലെ മരിയാനഗറിലെ വീട്ടിൽ കിടപ്പുമുറിയിൽ അപർണയെ (24) മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 9:30 ന് വീട്ടുകാർ വിളിച്ചെങ്കിലും മുറി തുറന്നില്ല. പിന്നീട്, വാതിൽ ചവിട്ടി തുറന്നപ്പോൾ അപർണയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .
കുരിയാത്തി സ്വദേശികളായ ശശിധരൻ നായരുടെയും രാജകുമാരിയുടെയും മകളായ അപർണ്ണയെ ഒരു വർഷം മുൻപാണ് വിദേശത്ത് സൌണ്ട് എഞ്ചിനീയർ ആയ അക്ഷയ് വിവാഹം ചെയ്തത് .ആര്യനാട് പോലീസ് കേസെടുത്തു. സഹോദരി: അശ്വതി