ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; ഭർത്താവ് അറസ്റ്റിൽ...#crime

 


മൂന്നാര്‍ (ഇടുക്കി): ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. മാങ്കുളം താളുംകണ്ടം സെറ്റില്‍മെന്റ് പുത്തന്‍പുരക്കല്‍ ടി. രഘുവാണ് (42) അറസ്റ്റിലായത്. ഭാര്യ മിനി(39)ക്ക് ഗുരുതരമായി പൊള്ളലേറ്റു.

ഭാര്യയുമായി വാക്കുതര്‍ക്കവും കലഹവും പതിവായിരുന്നു. വെള്ളിയാഴ്ച രാത്രിയില്‍ വീട്ടിലെത്തിയ ഇയാള്‍ മിനിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ചിട്ട് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. മിനിയെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പ്രതിയുടെപേരില്‍ വധശ്രമത്തിന് മൂന്നാര്‍ പോലീസ് കേസെടുത്തു. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കും.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0