ജനങ്ങള്‍ക്ക് ജാഗ്രത : ബാണാസുര ഡാം തുറന്നു #BANASURA_DAM


വയനാട് : മഴ ശക്തമായതിനെ തുടര്‍ന്ന്‍ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടർ തുറന്നു. വിവിധ നദികളിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയ സാധ്യത മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടാനാണ് തീരുമാനിച്ചിരിക്കുന്നത്. പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ആർ മേഘശ്രീ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ആളുകൾക്ക് എമർജൻസി ഓപ്പറേറ്റിങ് സെന്ററിലെ 1077 നമ്പറിൽ വിളിക്കാം.

അതോടൊപ്പം ബാണാസുര ഡാമിന്റെ ഷട്ടർ ഉയർത്തുന്നതിനാൽ ആരും ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ പി എസ് അറിയിച്ചു. ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ളതിനാൽ ആരും കുളിക്കുന്നതിനോ വസ്ത്രമലക്കുന്നതിനോ മീൻ പിടിക്കുന്നതിനോ മറ്റോ ജലാശയങ്ങളിൽ ഇറങ്ങരുത്. അനധികൃതമായി വിനോദത്തിനോ മീൻ പിടിക്കുന്നതിനോ ജലാശയങ്ങളിലേക്ക് ഇറങ്ങുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. കരമാൻ തോട്, പനമരം പുഴ തീരങ്ങളിലും കബനി പുഴകൾ, കൈവഴികൾക്കടുത്ത പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ കൂടുതൽ ജാഗ്രത പാലിക്കണം. ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിനാൽ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. അടിയന്തിര സാഹചര്യത്തിൽ ജില്ലാ എമർജൻസി ഓപ്പറേറ്റിംഗ്‌ സെന്ററിൽ വിളിക്കാം, നമ്പർ 1077. പോലീസ് സഹായത്തിനായി 112 ലേക്ക് വിളിക്കുക.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0