കൊച്ചി: രാജ്യത്തെ മൊബൈൽ ഉടമകളായ സ്ത്രീകളുടെ എണ്ണത്തിൽ കേരളം മുന്നിൽ. സംസ്ഥാനത്ത് 85 ശതമാനം സ്ത്രീകൾക്കും മൊബൈൽ ഫോൺ സ്വന്തമായുള്ളതായാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ശതമാനക്കണക്ക് അനുസരിച്ച് നാലാം സ്ഥാനത്താണ് കേരളം.
ഗോവയും ലഡാക്കുമാണ് ഇക്കാര്യത്തിൽ മുന്നിൽ. അവിടെ 92 ശതമാനം വീതം സ്ത്രീകൾക്കും മൊബൈൽ ഫോണുകളുണ്ട്. മിസോറം (88.5) ആണ് കേരളത്തിനു തൊട്ടുമുന്നിൽ. 39 ശതമാനവുമായി ഛത്തീസ്ഗഢാണ് ഏറ്റവും പിന്നിൽ.
സ്മാർട്ട് ഫോണുള്ള സ്ത്രീകൾ 78.4 ശതമാനം
രാജ്യത്ത് മൊബൈൽ ഫോൺ സ്വന്തമായുള്ള സ്ത്രീകളിൽ 78.4 ശതമാനവും സ്മാർട്ട് ഫോണുകളാണ് ഉപയോഗിക്കുന്നത്.
സ്മാർട്ട്‌ഫോൺ സ്വന്തമായുള്ള സ്ത്രീകൾ ഡൽഹിയിലാണ് കൂടുതലുള്ളത്, 91.1 ശതമാനം. ഗോവ (89.9), മിസോറം (89), മണിപ്പുർ (88) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപുറകിൽ. പുതുച്ചേരിയിലാണ് (62.8 ശതമാനം) ഏറ്റവും കുറവ്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.