ജോലി വാഗ്ധാനം ചെയ്‌ത് 25 ലക്ഷം രൂപ തട്ടി; രണ്ട് പേർ അറസ്റ്റിൽ #job_fraud

 

 


 തിരുവനന്തപുരം:സെക്രട്ടറിയേറ്റിൽ ജോലി വാഗ്ധാനം ചെയ്ത് തട്ടിപ്പ് നടത്തിയ രണ്ട് പേരെ ഫോർട്ട് പൊലിസ് പിടിക്കൂടി. അരുവിക്കര സ്വദേശികളായ അനിൽ ബാബു, കൃഷ്ണൻ എന്നിവരാണ് പിടിയിലായത്. സെക്രട്ടറിയേറ്റിൽ ജോലി വാഗ്ധാനം ഇവർ ചെയ്ത് 25 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. നാല് പേരിൽ നിന്നാണ് 25 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പൂന്തുറ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിയെന്ന് പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയത്.

തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിലെ ആളുകളിൽ നിന്നായി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത്.കഴിഞ്ഞ മാർച്ച് മുതലാണ് അരുവിക്കരയിൽ വാടകയ്ക്ക് താമസിച്ചു വന്ന അനിൽ ബാബുവും പൂന്തുറ സ്വദേശി കൃഷ്ണനും ചേർന്ന് വ്യാപകമായി പണം തട്ടിയത്.അമ്പതോളം പേരിൽ നിന്നും സെക്രട്ടേറിയറ്റിലെ താൽക്കാലിക ജോലി വാഗ്ദാനം ചെയ്ത് വിവിധ കാലങ്ങളിലായി ഇവർ ലക്ഷങ്ങളാണ് തട്ടിയത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0