കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ മോഷണം. ഹൈക്കോടതി ജസ്റ്റിസ് എ ബദറുദ്ദീന്റെ വീട്ടിൽ മോഷണം നടന്നു. എറണാകുളം പട്ടടിപ്പാലത്തുള്ള വീട്ടിൽ നിന്ന് ആറ് പവൻ സ്വർണം മോഷണം നഷ്ടമായെന്ന് പരാതി.
തിങ്കളാഴ്ച രാവിലെയാണ് മോഷണം നടന്നത്. തുടർന്ന് എ ബദറുദ്ദീന്റെ പ്രൈവറ്റ് സെക്രട്ടറി കളമശ്ശേരി പോലീസിൽ പരാതി നൽകി. സ്വർണ്ണം നഷ്ടപ്പെട്ടുവെന്ന പരാതിയിൽ കളമശ്ശേരി പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.