അസിഡിറ്റിയാണോ പ്രശ്നം?Health_issues

 
 

 

 

 എല്ലാവരും ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള ഒരു പ്രശ്‌നമായിരിക്കും അസിഡിറ്റി. നമ്മുടെ തിരക്കേറിയ ജീവിതത്തില്‍ നേരത്തിന് എന്തെങ്കിലും കഴിക്കാന്‍ നമുക്ക് കഴിയാറില്ല. ചിലപ്പോള്‍ ഒരു ദിവസം മുഴുവന്‍ നമുക്ക് ഒന്നും തന്നെ കഴിക്കാന്‍ സാധിച്ചെന്നും വരില്ല. ക്രമം തെറ്റിയതും അനാരോഗ്യകരവുമായ നമ്മുടെ ആഹാരശീലങ്ങളാണ് പലപ്പോഴും അസിഡിറ്റിക്ക് കാരണമാകുന്നത്.

സാധാരണയായി നമ്മുടെ ആമാശയത്തില്‍ ദഹനപ്രക്രിയക്കാവശ്യമായ ആസിഡുകള്‍ ഉണ്ടാവാറുണ്ട്. ആഹാര പദാര്‍ത്ഥങ്ങളെ ഉടച്ചുകളയുകയാണ് ഇത് ചെയ്യുന്നത്. ഇത്തരത്തില്‍ ആഹാര പദാര്‍ത്ഥങ്ങളെ ദഹിപ്പിച്ച് കളയാനായി വയറിലുണ്ടാകുന്ന ദ്രവങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ആഹാരം ലഭിക്കാതെ വരുമ്പോഴാണ് അസിഡിറ്റി ഉണ്ടാവുന്നത്.

ചില ലളിതമായ പരിഹാര മാര്‍ഗ്ഗങ്ങള്‍

1. എല്ലാ ദിവസവും ചൂടുകുറഞ്ഞ വെള്ളം കുടിക്കുക

2. കരിപ്പെട്ടി(പനംശര്‍ക്കര), ചെറുനാരങ്ങ, പഴം, ബദാം, തൈര് എന്നിവ അസിഡിറ്റിക്ക് പെട്ടെന്നുള്ള ശമനം നല്‍കും.

3. ഇളനീര്‍ അസിഡിറ്റിക്ക് ശമനം നല്‍കും

4. പുതീനയോ തുളസിയോ ഇട്ട് തിളപ്പിച്ചാറിയ ഒരു ഗ്ലാസ് വെള്ളം ആഹാരശേഷം കുടിക്കുക

5. പഴം, തണ്ണിമത്തന്‍, വെള്ളരി,  എന്നിവ ദൈനംദിനാഹാരത്തില്‍ ഉള്‍പ്പെടുത്തുക.

6. ചെറിയ കഷ്ണം ഗ്രാമ്പൂ കഴിക്കുന്നത് നല്ല ഫലമുണ്ടാക്കും

ഇവ  അസിഡിറ്റി ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതാണ്. അമിതമായി കഫീന്‍ കഴിക്കുന്നത്  ഒഴിവാക്കുക. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0