• വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. സംസ്ഥാനതല
പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9:30ന്
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യഭ്യാസ മന്ത്രി വി
ശിവൻകുട്ടി അധ്യക്ഷനാകും.
• ദുരന്തങ്ങളുണ്ടാകുമ്പോള്‍ വിദേശ സഹായം സ്വീകരിക്കുന്നത് നാണക്കേടാണെന്ന്
പറഞ്ഞ് കേരളത്തെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ മഹാരാഷ്ട്രയ്ക്ക് സഹായം
സ്വീകരിക്കാന്‍ അനുമതി കൊടുത്തതില്‍ പ്രതിഷേധം.
• ഈ അധ്യയന വർഷം മുതല്‍ വിദ്യാര്‍ത്ഥികളുടെ പരാതികളറിയാനൊരുങ്ങി കേരള
പൊലീസ്. വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും അവരുടെ
പരാതികള്‍ക്ക് പരിഹാരം കാണാനുമായി പരാതിപ്പെട്ടി സംവിധാനവുമായി
രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്.
• കനത്തമഴയിൽ മണ്ണിടിച്ചിലുണ്ടായതോടെ
സിക്കിമിൽ കുടുങ്ങിയത് 1,500ഓളം വിനോദസഞ്ചാരികൾ. നോർത്ത് സിക്കിമിന്റെ
വിവിധ ഭാഗങ്ങളിലായാണ് ഇവർ കുടുങ്ങിക്കിടക്കുന്നത്.
• ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലെ ക്വാറിയിലുണ്ടായ അപകടത്തിൽ മരണസംഖ്യ
17 ആയി. അപകടത്തിൽ എട്ട് പേർ കുടുങ്ങിക്കിടക്കുന്നതായും , ആറ് പേർക്ക്
പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
• സംസ്ഥാനത്തെ എല്ലാ പശുക്കളെയും ഇൻഷുർ ചെയ്യുക എന്ന ലക്ഷ്യത്തോടെ സമഗ്ര
ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുകയാണെന്ന് മൃഗസംരക്ഷണ
മന്ത്രി ജെ ചിഞ്ചുറാണി.
• അടുത്ത മാര്‍ച്ചോടെ മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുമെന്ന ലക്ഷ്യം
പ്രഖ്യാപിച്ച് മുന്നേറുന്ന കേന്ദ്ര സര്‍ക്കാര്‍ അതിന്റെ പേരില്‍ ഈ വര്‍ഷം
ഇതുവരെ കൊന്നുതള്ളിയത് 150 പേരെ. ഈവര്‍ഷത്തെ ആദ്യ അഞ്ച്
മാസങ്ങള്‍ക്കിടെയാണിത്.