• മധ്യ നൈജീരിയൻ സംസ്ഥാനമായ നൈജറിൽ പെയ്ത മഴയിൽ 150 ലധികൾ ആളുകൾ
മരിച്ചതായി റിപ്പോർട്ട്. നിരവധി പേരെ കാണാതായതായും മാധ്യമങ്ങൾ
റിപ്പോർട്ട് ചെയ്യുന്നു.
• സംസ്ഥാനത്ത് കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ മേയിലെ റേഷൻ വിതരണം ജൂൺ നാലുവരെ നീട്ടിയതായി ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
• വികസനരംഗത്ത് വലിയ മാറ്റം വരുത്തുന്ന 972.45 കോടിയുടെ 22
പദ്ധതികൾക്ക് കിഫ്‌ബി ബോർഡ് ധനാനുമതി നൽകി. അടിസ്ഥാന വികസനരംഗത്ത് വൻ
കുതിപ്പുണ്ടാക്കിയ കിഫ്‌ബി ഇതിനകം 89,811.77 കോടി രൂപയുടെ 1179
പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്.
• സ്കൂളുകൾ ജൂൺ 2ന് തന്നെ തുറക്കുമെന്നും കാലാവസ്ഥ നോക്കി അന്തിമ തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
• യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഫ്രഞ്ച് കരുത്തരായ പിഎസ്ജിക്ക്.
കലാശപ്പോരാട്ടത്തിൽ ഇറ്റാലിയൻ വമ്പൻമാരായ ഇന്റർമിലാനെ എതിരില്ലാത്ത അഞ്ച്
ഗോളുകൾക്ക് തോൽപ്പിച്ചു.
• രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. 3395 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി
കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24
മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയ കേസിൽ രാജ്യ വ്യാപക റെയ്ഡുമായി എൻഐഎ. 8 സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിലാണ് റെയ്ഡ്.