പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയയാൾ ഉത്തർപ്രദേശിൽ അറസ്റ്റിൽ..#spy

 


 പാകിസ്ഥാനു വേണ്ടി ചാരനായി പ്രവർത്തിച്ചിരുന്നയാളെ ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തു. മൊറാദാബാദിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ് പോലീസിന്റെ സ്പെഷ്യൽ പോലീസ് ടാക്സ് ഫോഴ്‌സാണ് ഷഹ്‌സാദിനെ അറസ്റ്റ് ചെയ്തത്.

ഇടയ്ക്കിടെ പാകിസ്ഥാൻ സന്ദർശിക്കുകയും ഐ‌എസ്‌ഐക്ക് നിർണായക വിവരങ്ങൾ ചോർത്തുകയും ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്തിൽ ഇയാൾ പങ്കാളിയായതായും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ നിരവധി തവണ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുകയും തുണിത്തരങ്ങളും മറ്റും കടത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ മറവിൽ ഇയാൾ ചാരവൃത്തി നടത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ഐ‌എസ്‌ഐ ഏജന്റുമാർക്ക് പണവും ഇന്ത്യൻ സിം കാർഡുകളും ഇയാൾ നൽകിയിട്ടുണ്ട്. തന്റെ പ്രദേശത്തെ നിരവധി പേരെ പാകിസ്ഥാനു വേണ്ടി ചാരവൃത്തി ചെയ്യാൻ നിർബന്ധിച്ചതായും പോലീസ് കണ്ടെത്തി.

യൂട്യൂബർ ജ്യോതി മൽഹോത്ര ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്ത് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഷഹ്‌സാദിന്റെ അറസ്റ്റ്. പാകിസ്ഥാൻ ഇന്റലിജൻസിന് അവർ തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0