സാർവ്വദേശീയ തൊഴിലാളി ദിനത്തിൽ സമരം കടുപ്പിക്കാനൊരുങ്ങി ആശാപ്രവർത്തകർ. ഇന്ന് രാവിലെ പത്തുമണിയോടെ ആശാപ്രവർത്തകർ മെയ് ദിന റാലി നടത്തും. സമരം തുടങ്ങി 80 മിനിറ്റ് രാപ്പകൽ യാത്രയുടെ ഫ്ലാഗ് ഓഫും നടക്കും. രാപ്പകൽ യാത്രയുടെ ക്യാപ്റ്റൻ എംപി മത്തായി പതാക കൈമാറും. മെയ് 5 മുതൽ 17 വരെയാണ് തിരുവനന്തപുരത്ത് അവസാനിക്കുന്ന രാപ്പകൽ സമര യാത്ര.
അതേസമയം, ആശാപ്രവർത്തകർ നടത്തുന്ന റിലേ നിരാഹാരസമരം 42 ദിവസം പിന്നിട്ടു. എൻ ശോഭനകുമാരി, ലേഖ സുരേഷ്, പിലാര്യ നിരാഹാരമിരിക്കുന്നത്.