നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വീണ്ടും വെടിവയ്പ്പ് നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുപ്വാര, ഉറി, അഖ്നൂർ എന്നിവിടങ്ങളിലെ ഇന്ത്യൻ പോസ്റ്റുകളെ ലക്ഷ്യം വച്ചാണ് ആക്രമണം. ഇന്ത്യ അതീവ ജാഗ്രതയിലാണ്, പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിന് ഉചിതമായ മറുപടി നൽകിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം അസ്വസ്ഥത സൃഷ്ടിക്കുന്നത് തുടർച്ചയായ ഏഴാം ദിവസമാണ്. ഇന്ത്യൻ സൈന്യം മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അതിർത്തിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും സുരക്ഷാ സേന അറിയിച്ചു.
അതേസമയം, ഇന്ത്യ വ്യോമാതിർത്തി അടച്ചു. പാകിസ്ഥാൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. പാകിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയ്ക്ക് മുകളിലൂടെ പറക്കാനുള്ള അനുമതി റദ്ദാക്കി. പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ നടപടി. പാകിസ്ഥാനെതിരായ നടപടി ഇന്ത്യ കർശനമാക്കുന്നതായി സൂചന നൽകുന്നു.
വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കരസേനാ മേധാവി എന്നിവർ പ്രധാനമന്ത്രിയുടെ വസതിയിൽ നിർണായക കൂടിക്കാഴ്ച നടത്തി. ഇതിനെത്തുടർന്ന്, വ്യോമാതിർത്തി അടയ്ക്കാൻ ഇന്ത്യ തീരുമാനിച്ചു. ഇന്ത്യൻ വ്യോമാതിർത്തി ഇനി പാകിസ്ഥാന് തുറന്നുകൊടുക്കില്ല.