തിരുവനന്തപുരത്ത് പട്ടത്ത് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കാറും ഓട്ടോയും കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടം. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന മങ്ങാട്ടുകടവ് സ്വദേശി സുനി (40) ആണ് മരിച്ചത്. പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപം ഇന്ന് പുലർച്ചെ 3:30 നാണ് അപകടം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
അപകടത്തെ തുടർന്ന് ഓട്ടോ പെട്ടെന്ന് തീപിടിച്ചു. ഓട്ടോ പൂർണമായും കത്തി നശിച്ചു. സുനിക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റു. സുനി കോൺക്രീറ്റ് തൊഴിലാളിയായിരുന്നു. രാവിലെ ജോലിക്ക് പോകുകയായിരുന്നു. ശിവകുമാർ എന്നയാളാണ് ഓട്ടോ ഓടിച്ചിരുന്നത്. മൃതദേഹം തിരു മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.