കർണാടകയിലെ മംഗളൂരുവിൽ വെള്ളിയാഴ്ച പുലർച്ചെ പെയ്‌ത കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീട് തകർന്നു, മംഗളൂരുവിൽ വീടിന് മുകളിൽ കുന്ന് ഇടിഞ്ഞുവീണു രണ്ടു കുട്ടികൾക്കും സ്ത്രീക്കും ദാരുണാന്ത്യം. ഉള്ളാളിലെ രണ്ടു വീടുകളുടെ മുകളിലേക്കാണ് കുന്നിടിഞ്ഞു വീണത് .10 വയസുകാരി നൈമ ,50 വയസുകാരി പ്രേമ ലത ഇവരുടെ ഒരു വയസുളള പേരക്കുട്ടി എന്നിവരാണ് മരിച്ചത്. .
മൊണ്ടേപടവുലില്‍ കാന്തപ്പ പൂജാരിയുടെ വീടിനു മുകളിലാണ് ചെറു കുന്ന് ഇടിഞ്ഞുവീണത്. കാന്തപ്പ പൂജാരിയുടെ ഭാര്യയാണ് മരണപ്പെട്ട പ്രേമ ലത. പൂജാരിയെയും മരുമകളെയും ഒരു കുഞ്ഞിനെയും മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി.അശ്വിനി (33), ഇളയ മകൻ ആരുഷ് (2) എന്നിവരെ രക്ഷപ്പെടുത്തി.