സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കുറഞ്ഞ സ്വര്‍ണ വില ഇന്ന് കൂടി. സംസ്ഥാനത്ത് ഇന്ന് ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന് 200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 71160 രൂപയായിരുന്ന പവന് സ്വര്‍ണത്തിന്റെ വില ഇന്ന് 71360 ല്‍ എത്തി. ഗ്രാം സ്വര്‍ണത്തിന് 25 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 8895 രൂപയില്‍ വ്യാപാരം നടത്തിയിരുന്ന ഗ്രാം സ്വര്‍ണം ഇന്ന് 8920 രൂപയില്‍ ആണ് വ്യാപാരം നടത്തുന്നത്.