കുപ്പം കപ്പണത്തട്ട് റോഡിൽ ഗതാഗത നിയന്ത്രണം... #latest news
തളിപ്പറമ്പ് ∙ കുപ്പം കപ്പണത്തട്ടിൽ വീണ്ടും മണ്ണിടിച്ചിൽ രൂക്ഷമായതോടെ ദേശീയപാതയിൽ ഗതാഗതം വഴിതിരിച്ചുവിട്ടു.പയ്യന്നൂർ ഭാഗത്തുനിന്ന് തളിപ്പറമ്പ് ഭാഗത്തേക്കുവരുന്ന വാഹനങ്ങൾ ചുടലയിൽനിന്ന് മുക്കുന്ന് വഴി കുപ്പത്തെത്തുന്ന രീതിയിലും തളിപ്പറമ്പ് ഭാഗത്തുനിന്ന് പയ്യന്നൂർ ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ ഏഴോം റോഡ് വഴിയുമാണ് തിരിച്ചുവിട്ടത്. മണ്ണിടിഞ്ഞതറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ അധികൃതരുടെ അനാസ്ഥ തുടരുന്നതിൽ പ്രതിഷേധിച്ചു. ഇവിടെ രാത്രിയിലും ദേശീയപാത പ്രവൃത്തികൾ തുടരുന്നത് വീണ്ടും മണ്ണിടിച്ചിലിന് ഇടയാക്കുമെന്നതിനാൽ രാത്രി ജോലികൾ നിർത്തി വയ്ക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. തുടർന്ന് നിർമാണകമ്പനിയുടെ വാഹനങ്ങൾ ഇവിടെനിന്ന് മാറ്റിയിട്ടുണ്ട്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.