ദളിത് കുടുംബത്തോട് കൊടിയ അവഗണന. ഏത് നിമിഷവും നിലപൊത്താന്‍ സാധ്യതയുള്ള വീട്ടില്‍ രോഗിയായ സ്ത്രീകളും മക്കളും താമസിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷo..#latest news

 


തലസ്ഥാനത്ത് ദളിത് കുടുംബത്തോട് കൊടിയ അവഗണന. ഏത് നിമിഷവും നിലപൊത്താൻ സാധ്യതയുള്ള വീട്ടിൽ രോഗിയായ സ്ത്രീകളും മക്കളും താമസിക്കാൻ തുടങ്ങിയിട്ട് 15 വർഷമായിട്ടും അധികാരികൾ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി. ഈ നിർമ്മാണ കുടുംബത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പാർപ്പിട പദ്ധതികളിൽ ഉൾപ്പെടുത്തി വീട് നൽകിയില്ല. മടവൂർ പുലിയൂർക്കോണത്ത് നാലംഗ കുടുംബത്തിനാണ് ദുരവസ്ഥ.

വീടെന്ന് പോലും വിളിക്കാനാകാത്ത ഷട്ടറുകൾ കൊണ്ട് മറച്ച കൂരയിലാണ് ലതികയും മക്കളും താമസിക്കുന്നത്. ഒന്ന് നിവർന്ന് നിൽക്കാൻപോലും കഴിയാത്ത ലതികയ്ക്ക് ജോലിക്ക് പോകാനാകാത്തതിനാൽകൊടിയ ദാരിദ്ര്യത്തിലാണ് കുടുംബം. അതിനുപുറമേ ശക്തമായൊരു കാറ്റും മഴയും വന്നാൽപ്പോലും കൂര ഇടിഞ്ഞുവീഴുമെന്ന് ഇവർക്കു ഭയവുമുണ്ട്. ഒരു മഴ വന്നാൽ രണ്ട് കുഞ്ഞുങ്ങളുടേയും പുസ്തകങ്ങളാകെ നനയും. പഠിക്കാൻ പോലും അവർക്ക് കഴിയില്ല. ചോർച്ചയുള്ള കൂരയിൽ ഉറങ്ങാൻ കിടക്കുമ്പോൾ മുഖത്തും ശരീരത്തിലുമെല്ലാം മഴവെള്ളം വീണ് ഇവർക്ക് ഇടക്കിടെ ഞെട്ടിയുണരേണ്ടി വരും.

വേടർ സമുദായത്തിൽപ്പെട്ട ലതികയുടെ ദുരവസ്ഥ കണ്ടിട്ടും ജനപ്രതിനിധികൾ പോലും ഇടപെട്ടില്ലെന്നാണ് പരാതി. ആരെങ്കിലും ഉപയോഗിച്ച് പഴകിയ വസ്ത്രങ്ങൾ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോലും ആ കൊച്ചുവീട്ടിൽ തങ്ങൾ പ്രയാസപ്പെടേണ്ട മക്കൾക്കു നേരെയിരുന്ന് പഠിക്കാൻ പോലും സാധിക്കാത്ത അവസ്ഥ മനസ് നോവിക്കുന്നുണ്ടെന്നും ലതിക പറഞ്ഞു. തനിക്ക് വൃത്തിയില്ലെന്ന് പറഞ്ഞ് മറ്റുള്ളവർ മാറ്റിനിർത്താറുണ്ടെന്നും ഇത് തന്നെ കൂടുതൽ വേദനിപ്പിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0