സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 49 രൂപയും പൗണ്ടിന് 360 രൂപയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 8,710 രൂപയും 69,680 രൂപയുമാണ് വില.
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും യുഎസ്-ചൈന വ്യാപാര യുദ്ധത്തിലെ അയവും ഉൾപ്പെടെയുള്ള ഘടകങ്ങൾ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നു. സമീപ മാസങ്ങളിൽ, കൂടുതൽ ആളുകൾ സുരക്ഷിത നിക്ഷേപമായി സ്വർണ്ണത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്, ഇത് സ്വർണ്ണ വിലയിലെ വർദ്ധനവിന് കാരണമായി.