സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്ന് 1640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 71000 ത്തിന് താഴെയെത്തി. ഏപ്രിൽ 17 ന് ശേഷം ആദ്യമായാണ് സ്വർണവില 70000 ത്തിലേക്ക് എത്തുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 70,200 രൂപയാണ്. അക്ഷയ തൃതീയ ദിവസമായ ഇന്നലെ സ്വർണ്ണ വിലയിൽ കാര്യായ മാറ്റമൊന്നും ഉണ്ടായില്ല. കഴിഞ്ഞ ദിവസം സ്വർണ്ണത്തിന്റെ വില 71,840 രൂപയായിരുന്നു.
അക്ഷയ തൃതീയയിൽ ജ്വല്ലറികളിൽ വലിയ തോതിൽ വിൽപ്പന നടന്നതായി റിപ്പോർട്ട്. കേരളത്തിലുടനീളമുള്ള ഏകദേശം 12,000 ജ്വല്ലറികളിലായി ഏകദേശം 5 ലക്ഷം കുടുംബങ്ങൾ സ്വർണം വാങ്ങാൻ എത്തിയതായി റിപ്പോർട്ട്. ആകെ സ്വർണ്ണ വ്യാപാരം 1,500 കോടി രൂപയിലധികമായിരുന്നു.
ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 8,775 രൂപയിലെത്തി. അതേസമയം, വെള്ളിയുടെ വില ഗ്രാമിന് 109 രൂപയായി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തെത്തുടർന്നാണ് സ്വർണ്ണ വില കുതിച്ചുയർന്നത്