എ ടി എമ്മില്‍ നിന്നും ഇനി 200,100 നോട്ടുകളും ലഭ്യമാകും; മെയ്‌ 1 മുതല്‍ എ ടി എം ചാര്‍ജ് ഉയര്‍ത്താന്‍ RBI #LATESTUPDATES

 


ന്യൂ ഡല്‍ഹി : ബാങ്കുകളിൽ ചെറിയ തുകയുടെ നോട്ടുകൾ ലഭിക്കുന്നില്ലെന്ന പരാതിയിൽ ഇടപെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). 100, 200 രൂപ നോട്ടുകൾ ലഭ്യത ഉറപ്പുവരുത്തണമെന്ന് ആർ.ബി.ഐ. ഐ.എസ്.ഐ കമ്പനികളോടും വൈറ്റ് ലേബൽ എ.ടി.എം ഓപ്പറേറ്റർമാരോടും നിർദ്ദേശിച്ചിട്ടുണ്ട്.

ചെറിയ തുകയുടെ നോട്ടുകൾ എ.ടി.എം വഴി ലഭ്യമല്ലാത്തത് താഴേത്തട്ടിൽ സാമ്പത്തിക ക്രയവിക്രയങ്ങൾ കുറയാൻ ഇടയാക്കുമെന്ന് ധനകാര്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് റിസർവ് ബാങ്ക് ഇടപെട്ടത്. കൃത്യമായ ഇടവേളയിൽ ചെറിയ തുകകളുടെ നോട്ടുകൾ എ.ടി.എം.എൽ നിറയ്ക്കണം.


എ.ടി.എം ചാർജും ഉയരും

ഈ വർഷം സെപ്റ്റംബർ 30ന് മുമ്പ് 75 ശതമാനം എ.ടി.എമ്മുകൾക്ക് 100, 200 രൂപ നോട്ടുകൾ നിറയ്ക്കണം. അടുത്ത വർഷം മാർച്ച് 31ന് മുമ്പ് 90 ശതമാനം എ.ടി.എം.മാർ ഇത് വർധിപ്പിക്കണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്.

എ.ടി.എമ്മുകൾ ഉപയോഗിക്കുന്നവർക്ക് 500 രൂപയുടെ നോട്ടുകൾ മാത്രമാണ് ലഭിക്കുന്നതെന്ന പരാതി അടുത്തിടെ വ്യാപകമായിരുന്നു. ചെറിയ ആവശ്യങ്ങൾക്കായി തുക പിൻവലിക്കുന്നവർക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

മേയ് ഒന്ന് മുതൽ എ.ടി.എം കൌണ്ടർ വഴി പണം പിൻവലിക്കുന്നതിന് നൽകേണ്ട നിരക്കുകളിൽവർധനയുണ്ടാകും. പണം പിൻവലിക്കാനുള്ള സൗജന്യ ഇടപാടുകൾക്ക് പുറമെയുള്ള ഓരോ ട്രാൻസാക്ഷനും നിലവിൽ 21 രൂപ നൽകുന്നു. നാളെ (മേയ് 01) മുതൽ ഇത് 23 രൂപയാകും. പണമുള്ള ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് അഞ്ച് തവണയും മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് മൂന്ന് തവണയും (മെട്രോ അല്ലാത്ത നഗരങ്ങളിൽ ഇത് അഞ്ച് തവണയും) പണം സൗജന്യമായി പിൻവലിക്കാം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0