ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ കനത്ത ഏറ്റുമുട്ടൽ. ഏഴിടങ്ങളിൽ ഷെല്ലാക്രമണം തുടരുന്നതായാണ് റിപ്പോർട്ട്. പാക് ഷെല്ലാക്രമണത്തിൽ അതിർത്തിയിലെ മൂന്ന് വീടുകൾ അഗ്നിക്കിരയായി. ഉറിയിലും സലാമാബാദിലും വീടുകൾക്ക് തീപിടിച്ചു.
പൂഞ്ച്, രജൗരി, കുപ്‌വാര മേഖലകളിലും ഷെല്ലാക്രമണം നടന്നു. പ്രദേശവാസികളായ ഒമ്പത് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതിനിടെ ശ്രീനഗർ വിമാനത്താവളത്തിൻ്റെ നിയന്ത്രണം ഇന്ത്യൻ വ്യോമസേന ഏറ്റെടുത്തു. രാജസ്ഥാൻ്റെ അതിർത്തി ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബിക്കാനീറിലും ബാർമറിലും സ്‌കൂളുകൾ അടച്ചു. ജോധ്പൂർ വിമാനത്താവളം അടച്ചു. ബഹവൽപൂരിലും മുരിദ്‌കെയിലുമാണ് ഇന്ത്യയുടെ തിരിച്ചടിയിൽ ഏറ്റവുമധികം നാശനഷ്ടങ്ങൾ ഉണ്ടായത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.