മംഗളൂരുവിൽ ബജ്‌റംഗ്ദൾ പ്രവർത്തകനെ വെട്ടിക്കൊന്നു.#crime

 


മംഗളൂരു∙ കർണാടകയിലെ മംഗളൂരുവിൽ ബജ്‌റംഗ്ദൾ നേതാവ് വെട്ടേറ്റു മരിച്ചു. ഫാസിൽ വധക്കേസിലെ മുഖ്യപ്രതി സുഹാസ് ഷെട്ടി (30) കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി 8:30 ഓടെ മംഗളൂരുവിലെ ബാജ്‌പേയിലാണ് സംഭവം.

കാറിലും പിക്കപ്പ് വാനിലുമായി എത്തിയ ആറംഗ സംഘം സുഹാസും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് സുഹാസിനെ ആക്രമിച്ചു. ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ബജ്‌പേയ് പോലീസ് കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മംഗളൂരു നഗരത്തിൽ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

2022 ജൂലൈയിൽ സൂറത്ത്കലിലെ ഒരു തട്ടുകടയിൽ മുഹമ്മദ് ഫാസിൽ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് സുഹാസ് ഷെട്ടി. ഈ കേസിൽ സുഹാസ് നിലവിൽ ജാമ്യത്തിലാണ്. ബെല്ലാരിയിൽ യുവമോർച്ച നേതാവ് പ്രവീൺ നെറ്റാരു കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഫാസിലിനെ വെട്ടിക്കൊന്നത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0