തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. മെഡിക്കൽ കോളേജിലെ ഗേൾസ് ഹോസ്റ്റലിലെ 83 വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. അവരിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
രണ്ട് ദിവസം മുമ്പ് ഹോസ്റ്റൽ മെസ്സിൽ നൽകിയ ബട്ടർ ചിക്കൻ, ഫ്രൈഡ് റൈസ്, നാരങ്ങ നീര് എന്നിവ കൂടുതൽ വിദ്യാർത്ഥികൾ കഴിച്ചതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി മെസ് നടത്തിപ്പിന്റെ ചുമതല ഇതേ കരാറുകാർക്കാണ്.
ഇതുവരെ ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. ചില വിദ്യാർത്ഥികൾ അവധിയെടുത്തിട്ടുണ്ടെങ്കിലും പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ബുദ്ധിമുട്ടുകൾ നേരിടുന്നു. ഹോസ്റ്റൽ മെസ്സിൽ ഭക്ഷ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്.