വാൽപ്പാറ: വാൽപ്പാറയിൽ ബസ് 20 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് 40 പേർക്ക് പരിക്കേറ്റു. തിരുപ്പൂരിൽ നിന്ന് വാൽപ്പാറയിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ ഒരു മണിയോടെയാണ് വാൽപ്പാറയ്ക്ക് സമീപം ബസ് കൊക്കയിലേക്ക് മറിഞ്ഞത്.
ബസിൽ 72 യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ വിവാദ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവർ ഗണേശനെ പൊള്ളാച്ചി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്.