കണ്ണൂർ: വന്ദേഭാരതിനോട് കിടപിടിക്കുന്ന അമൃത് ഭാരത് എക്‌സ്‌പ്രസിന് പുതിയ പതിപ്പ് വരുന്നു-അമൃത് ഭാരത്-2.2. ചെന്നൈ ഇൻറഗ്രൽ കോച്ച് ഫാക്ടറിയിലും കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിലുമാണ് നിർമാണം. അമൃത് ഭാരത്-1.0, അമൃത് ഭാരത്-2 എന്നിവയ്ക്കുശേഷമുള്ള പതിപ്പാണിത്.
എസി കോച്ചുകൾകൂടി അധികംവരും എന്നതാണ് ഈ വണ്ടിയുടെ പ്രത്യേകത. പരിഗണനാപട്ടികയിൽ കേരളം മുന്നിലുണ്ട്. ശീതീകരിച്ച കോച്ചുകളാണ് വന്ദേഭാരതിനെങ്കിൽ അമൃത് ഭാരത് 1, 2 പതിപ്പിൽ എസി കോച്ചുകളില്ല. കുറഞ്ഞ ചെലവിൽ ദൂരയാത്ര ചെയ്യാം. നിലവിൽ ഉയർന്ന വേഗം 110കിമീ/130 കിമീ ആണ്. 800 കിലോമീറ്ററോളം ദീർഘദൂര യാത്രയ്ക്കാണ് രൂപകല്പന. 2025-27-നുള്ളിൽ പുതിയ പതിപ്പ് ഉൾപ്പെടെ 100 അമൃത് ഭാരത് വണ്ടികൾ പുറത്തിറങ്ങും. ഒന്നിൽനിന്ന് രണ്ടിലേക്ക് എത്തുമ്പോൾ അമൃത് ഭാരതിൽ 12 അകത്തള രൂപകല്പനാമാറ്റങ്ങളാണ് വരുന്നത്.
ഐസിഎഫിൽനിന്ന് മൂന്ന് റേക്കുകളാണ് പുറത്തിറങ്ങിയത്. ആനന്ദ് വിഹാർ ടെർമിനൽ-ദർഭംഗ ജങ്‌ഷൻ, മാൾഡ ടൗൺ-എസ്എംവിടി ബെംഗളൂരു, മുംബൈ ലോകമാന്യതിലക്-സഹസ്ര ജങ്‌ഷൻ എന്നീ റൂട്ടുകളിലാണ് നിലവിൽ അമൃത് ഭാരത് സർവീസുള്ളത്.
കോച്ചിനുള്ളിലെ രൂപകല്‍പ്പനയും നിറങ്ങളുടെ ഭംഗിയിലും സൂപ്പര്‍ ലുക്കാണ് അമൃത് ഭാരത് പതിപ്പുകള്‍. അമൃത് ഭാരത് 1.0-ല്‍ ജനറല്‍ കോച്ചുകളാണ് അധികം. സ്ലീപ്പര്‍ കോച്ചുകളും ഉണ്ട്. 22 കോച്ചുള്ള രണ്ട് റേക്കുകളാണ് ഇന്ത്യയില്‍ പുറത്തിറങ്ങിയത്. അമൃത് ഭാരത് 2-ല്‍ ജനറല്‍ കോച്ചുകള്‍ കുറച്ച് സ്ലീപ്പര്‍ കോച്ചുകളാണ് അധികം. പാന്‍ട്രികാറും ഉള്‍പ്പെടും. ഒന്നില്‍ നിന്ന് രണ്ടിലേക്ക് എത്തുമ്പോള്‍ 12 അകത്തള രൂപകല്‍പ്പനാ മാറ്റങ്ങളാണ് വരുന്നത്. ഐസിഎഫില്‍ നിന്ന് മൂന്ന് റേക്കുകളാണ് പുറത്തിറങ്ങിയത്. ഉടന്‍ ഓടിത്തുടങ്ങും.
25 അമൃത് ഭാരത് -2 റേക്കുകള്‍ നിര്‍മ്മിക്കും. ഈവര്‍ഷം 11 എണ്ണം പുറത്തിറങ്ങും. 25 എണ്ണം കപൂര്‍ത്തലയിലും നിര്‍മ്മിക്കും. അമൃത് ഭാരത് 2.2 -ല്‍ എത്തുമ്പോള്‍ എസി കോച്ചുകള്‍ കൂടി അധികം വരും എന്നതാണ് പ്രത്യേകത. ചുരുങ്ങിയത് മൂന്ന് എസി കോച്ച് എങ്കിലും ഘടിപ്പിക്കും. ഇരിപ്പിടങ്ങള്‍, സ്വിച്ചുകള്‍, ശൗചാലയം, ചാര്‍ജിങ് പോയിന്റുകള്‍, മൊബൈല്‍ ഹോള്‍ഡറുകള്‍ ഉള്‍പ്പെടെ മികവുറ്റ ഉള്‍ക്കാഴ്ച ഇതിലുണ്ട്. പ്രത്യേക അലോട്ട്‌മെന്റ് വന്നിട്ടില്ലെങ്കിലും നിര്‍ദേശിച്ച അമൃത് ഭാരത് -2 വിന്റെ എണ്ണത്തില്‍ നിന്നായിരിക്കും 2.2 വിന്റെ കോച്ചുകളും നിര്‍മ്മിക്കുക.
വന്ദേഭാരത് ശ്രേണി
വന്ദേഭാരത് പകല്‍ ഹിറ്റാണെങ്കില്‍ വന്ദേഭാരത് സ്ലീപ്പര്‍ രാത്രി റൂട്ടില്‍ മികച്ച വണ്ടിയായി ഈവര്‍ഷം ഇറങ്ങും. തണുപ്പും ചൂടിലും രൂപകൽപ്പന ചെയ്ത പ്രത്യേക ഫീച്ചറുമായി കശ്മീരില്‍ വന്ദേഭാരത് ഇറങ്ങി. വന്ദേ ശ്രണിയില്‍ 2025-26 ല്‍ ഇന്ത്യയില്‍ 200 വന്ദേഭാരത്, 50 വന്ദേ സ്ലീപ്പര്‍ ഒപ്പം 100 അമൃത് ഭാരത് വണ്ടികളും പുറത്തിറങ്ങും.
നിലവില്‍ 78 വന്ദേഭാരതുകള്‍( എട്ടു മുതൽ 20 കോച്ച് വരെ) ഓടുന്നു. ഇന്റഗ്രല്‍ കോച്ചു ഫാക്ടറിയാണ് നിര്‍മ്മാണം. ഭാവിയുടെപ്രതീക്ഷയായ വന്ദേസ്ലീപ്പര്‍ ബെമല്‍ ആണ് (ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് )നിര്‍മ്മിക്കുന്നത്. കേരളത്തിലെ രണ്ടു വന്ദേഭാരതുകള്‍ ഇന്ത്യയില്‍ ഏറ്റവും മുന്നിലാണ്. ഒക്കുപ്പന്‍സി 200 ശതമാനത്തിനടുത്ത് തുടരുന്ന വണ്ടികളാണിത്.
പ്രത്യേകത
എന്‍ജിന്‍ വലിച്ചു കൊണ്ടുപോകുന്ന പഴയ കോച്ചുകള്‍ക്ക് അതിവേഗം മാറ്റമുമുണ്ടാക്കിയ വണ്ടിയാണ് വന്ദേഭാരത്. ലോക്കോമോട്ടീവ് എന്‍ജിന്‍ ഇല്ലാതെ ട്രാക്ഷന്‍ മോട്ടോറുകളുടെ സഹായത്തോടെയാണ് പ്രവര്‍ത്തനം. ഇടവിട്ട കോച്ചുകള്‍ക്കടിയില്‍ മോട്ടോര്‍ ഉണ്ട്. മോട്ടോര്‍ (സെല്‍ഫ് പ്രൊപ്പല്‍ഷനിലൂടെ) യന്ത്രത്തെ ചലിപ്പിക്കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ വേഗം പൂജ്യത്തില്‍ നിന്ന് 100 കി.മീ-യില്‍ എത്തും. മണിക്കൂറില്‍ 180 കി.മീ വരെ വന്ദേഭാരത് ഓടിക്കാം. ഓട്ടോമാറ്റിക് വാതിലുകളാണ് സവിശേഷത. വണ്ടി നിന്നാല്‍ മാത്രമെ വാതില്‍ തുറക്കു. ഓട്ടത്തില്‍ തുറക്കില്ല. വണ്ടി സ്റ്റാര്‍ട്ട് ആക്കാന്‍ എല്ലാ വാതിലും അടയണം. എല്ലാ കോച്ചിലും ക്യാമറകള്‍.