കോഴിക്കോട്: മുക്കത്ത് 41-കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം കുറ്റിപ്പാല സ്വദേശി കോമളൻ ആണ് മരിച്ചത്. മുക്കം പിസി തിയേറ്റർ കോമ്പൗണ്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥിരമായി പാരപ്പെറ്റിൽ കിടന്നുറങ്ങാറുണ്ടായിരുന്ന കോമളൻ ഉറക്കത്തിൽ താഴേക്ക് വീണതാവാമെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ തിയേറ്ററും പരിസരവും വൃത്തിയാക്കുന്നതിനെത്തിയ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. തിയേറ്റർ കെട്ടിടത്തിൻറെ വശങ്ങളിലായുള്ള പാരപ്പെറ്റ് ഭാഗത്താണ് കോമളൻ കിടക്കാറുണ്ടായിരുന്നെന്നും ഇവിടെ കിടക്കരുതെന്ന് പലതവണ പറഞ്ഞിട്ടുള്ളതാണെന്നും തിയറ്റർ മാനേജർ പറഞ്ഞു.
കോമളൻറെ ഭാര്യ നിമിഷ ഇതേ തിയറ്ററിൽ ശുചീകരണ വിഭാഗം തൊഴിലാളിയാണ്.