• നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ്
സ്ഥാനാർഥി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആണ് സ്ഥാനാർഥിയെ
പ്രഖ്യാപിച്ചത്.
• കലിതുള്ളുന്ന കാലവർഷത്തിൽ വിറങ്ങലിച്ച് കേരളം. വെള്ളിയാഴ്‌ച മാത്രം
സംസ്ഥാനത്ത് നഷ്‌ടപ്പെട്ടത് 13 ജീവനുകൾ. മൂന്ന് പേരെ കാണാതായി. രണ്ടു
ദിവസമായി ഒമ്പത് വീട് പൂർണമായും 300 വീട് ഭാഗികമായും തകർന്നു. 60
ദുരിതാശ്വാസ ക്യാമ്പുകളിലായി 429 കുടുംബങ്ങളിലെ 1439 പേരെ
മാറ്റിപ്പാർപ്പിച്ചു.
• കൊച്ചി തീരത്തെ കപ്പല്‍ അപകടം കേരളത്തെ ആശങ്കയിലാക്കിയെന്ന് മുഖ്യമന്ത്രി
പിണറായി വിജയൻ. 643 കണ്ടെയ്നർ കപ്പലില്‍ ഉണ്ടായിരുന്നുവെന്നും നൂറോളം
കണ്ടെയ്നറുകൾ കടലിൽ വീണിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
• എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)
ഡെപ്യൂട്ടി ഡയറക്ടർ കൈക്കൂലി വാങ്ങുന്നതിനിടെ
അറസ്റ്റില്‍. ഒഡിഷയിലെ ഇഡി ഡെപ്യൂട്ടി ഡയറക്ടർ ചിന്തൻ രഘുവംശിയെ സിബിഐ ആണ്
അറസ്റ്റ് ചെയ്തത്.
• ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കി
എയര്‍ലൈന്‍സുമായുള്ള പാട്ടക്കരാര്‍ മൂന്ന് മാസത്തിനുള്ളില്‍
റദ്ദാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്‍ഡിഗോയോട് ആവശ്യപ്പെട്ടു.
• സുപ്രീം കോടതി ജസ്റ്റിസുമാരായി എന്‍ വി അന്‍ജാരിയ, വിജയ് ബിഷ്‌ണോയ്, അതുല്‍
എസ് ചന്തുര്‍ക്കര്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പുതുതായി
മൂന്നുപേര്‍കൂടി അധികാരമേറ്റതോടെ സുപ്രീം കോടതിയുടെ 34 അംഗ തസ്തിക
പൂര്‍ണമായി.
• ഐപിഎല്ലില്ലിലെ എലിമിനേറ്റർ പോരാട്ടത്തിൽ മുംബൈക്ക് ജയം. ഗുജറാത്ത്
ടൈറ്റൻസിനെ 20 റൺസിനെ പരാജയപ്പെടുത്തിയാണ് മുംബൈ ക്വാളിഫയർ രണ്ട്
ഉറപ്പിച്ചിരിക്കുന്നത്. 229 റൺസ് വിജയലക്ഷ്യം റൺസ് വിജയലക്ഷ്യം പിന്തുടർന്ന
ഗുജറാത്തിന്റെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസിൽ അവസാനിച്ചു. 8