പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 28 മെയ് 2025 | #NewsHeadlines


• സംസ്ഥാനത്ത് ഇന്നും മഴ തുടരും. കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലർട്ടുമുണ്ട്.

• വേനലവധി കഴിഞ്ഞ്‌ സ്‌കൂൾ തുറക്കുംമുന്നേ മുഴുവൻ ക്ലാസുകളിലെയും പാഠപുസ്‌തകങ്ങളുടെ അച്ചടി പൂർത്തിയായി. കേരള ബുക്‌സ്‌ ആൻഡ്‌ പബ്ലിക്കേഷൻസ്‌ സൊസൈറ്റി അച്ചടിച്ച പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികൾക്ക് വിതരണം ആരംഭിച്ചു. കുടുംബശ്രീവഴിയാണ്‌ പുസ്‌തക വിതരണം.

• തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ട ആത്മഹത്യയെന്നാണ് സംശയം. വക്കം വെളിവിളാകത്താണ് നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

• എംഎസ്‌സി എൽസ3 ചരക്കുകപ്പലിൽനിന്ന്‌ ചോർന്ന എണ്ണ നിർവീര്യമാക്കാനുള്ള ദൗത്യം ഫലം കാണുന്നു. തീരസംരക്ഷണ സേനയുടെ നേതൃത്വത്തിൽ നടത്തുന്ന ദൗത്യത്തിന്‌ നിലവിൽ എണ്ണവ്യാപനം പ്രതിരോധിക്കാനായിട്ടുണ്ട്‌. ചൊവ്വ വൈകിട്ടുവരെ കേരളതീരത്ത്‌ എണ്ണപ്പാട അടിഞ്ഞിട്ടില്ല.

• സോണിയ ഗാന്ധിയും രാഹുലും പ്രതികളായ നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ സമർപ്പിച്ച കുറ്റപത്രത്തിൽ ജൂലൈ രണ്ടുമുതൽ എട്ടുവരെ തുടർച്ചയായി ഡൽഹി റൗസ്‌ അവന്യൂ പ്രത്യേക കോടതിയിലാണ്‌ വാദം.

• സമ്മര്‍ദ്ദരഹിതമായ അക്കാദമിക് വര്‍ഷമായിരിക്കും ഇത്തവണത്തേതെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഈ അധ്യയന വര്‍ഷം മുതല്‍ പഠനരീതിയില്‍ അടക്കം മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

• ക്ലാസ് ഉപേക്ഷിക്കുകയോ കോഴ്സ് ഒഴിവാക്കുകയോ ചെയ്യുന്ന ഇന്ത്യന്‍, വിദേശ വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കുമെന്ന മുന്നറിയിപ്പുമായി യുഎസ്. വിദേശ വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ഒഴിവാക്കുകയോ കോഴ്‌സുകള്‍ ഉപേക്ഷിക്കുകയോ ചെയ്യുന്നത് വിസ റദ്ദാക്കാന്‍ കാരണമാകുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

• യൂറോപ്യൻ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തുന്നതിനു മുന്നോടിയായി രാജ്യങ്ങളുടെ ഗ്രേഡിങ് പുറത്തുവിട്ടപ്പോൾ ഇന്ത്യൻ റബ്ബറിന് ആശ്വാസം, പ്രകൃതിസൗഹൃദകൃഷി നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഉൾപ്പെടുത്തിയത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0