പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 26 മെയ് 2025 | #NewsHeadlines


• അറബിക്കടലിൽ ചരിഞ്ഞ എം എസ് സി എൽസ 3 എന്ന കപ്പലിൽ നിന്നും വീണതെന്ന് കരുതപ്പെടുന്ന കണ്ടെയ്നറുകൾ തീരത്തടിഞ്ഞു. ചെറിയഴീക്കൽ തീരത്താണ് ഒരു കണ്ടെയ്നർ അടിഞ്ഞത്. ഇത് കാലിയാണ്. ശക്തികുളങ്ങരയിൽ മൂന്നും അടിഞ്ഞിട്ടുണ്ട്.

• സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ നാളെ പതിനൊന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ഒഴികെയുള്ള 11 ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്.

• തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് കനത്ത നാഷനഷ്ട്ടം. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഏഴു മരണമാണ് ഇന്നലെ ഉണ്ടായത്. കോഴിക്കോട് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു.

• നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 19ന് വോട്ടെടുപ്പ് നടക്കും. ജൂൺ 23നായിരിക്കും വോട്ടെണ്ണൽ. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് ഉണ്ടാകും. ജൂൺ രണ്ട് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.

• ഫോർട്ട് കൊച്ചി സാന്ത ക്രൂസ് ഗ്രൗണ്ടിൽ ശക്തമായ കാറ്റിൽ വൻ മരം കട പുഴകി വീണു. ഞായർ വെളുപ്പിന് 1:45 ഓടെയാണ് മഴ മരം വീണത്. ആളാപയം ഇല്ല. ഫോർട്ട് കൊച്ചിയിലെ പൈതൃക മരങ്ങളിൽ ഒന്നാണ് കട പുഴകി വീണത്.

• സംസ്ഥാനത്ത്‌ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. രണ്ട്‌ ഗഡു പെൻഷനാണ്‌ ഇപ്പോൾ വിതരണം ചെയ്യുന്നത്‌. 1650 കോടി രൂപയാണ്‌ സർക്കാർ ഇതിനായി അനുവദിച്ചത്‌. മെയ്‌ മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടിയാണ്‌ വിതരണം ചെയ്യുന്നത്‌.

• ഷെങ്കൻ വിസ നിരസിക്കപ്പെട്ടതിലൂടെ 2024ൽ ഇന്ത്യക്കാർക്ക് നഷ്ടമായത് 136 കോടി രൂപ. 2024ൽ മാത്രം 1.65 ലക്ഷം ഇന്ത്യക്കാരുടെ അപേക്ഷകൾ നിരസിക്കപ്പെട്ടതായി കോണ്ടെ നാസ്റ്റ് ട്രാവലർ റിപ്പോർട്ട് ചെയ്തു. യൂറോപ്യൻ കമ്മിഷന്റെ കണക്ക് അനുസരിച്ച് നിരസിക്കപ്പെട്ടത് 15 ശതമാനം അപേക്ഷകൾ ആണ്.

• വിദേശ ഇന്ത്യക്കാരുടെ പൗരത്വ (ഒസിഐ) രജിസ്ട്രേഷനുകള്‍ റദ്ദാക്കുന്നത് കഴിഞ്ഞ വര്‍ഷം കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. 2024ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 57 ഒസിഐ കാര്‍ഡുകളാണ് റദ്ദാക്കിയത്. ഇത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ നടന്ന റദ്ദാക്കലുകളുടെ പകുതിയോളം വരുമെന്ന് വിവരാവകാശനിയമപ്രകാരം ദ ഹിന്ദുവിന് ലഭിച്ച ഡാറ്റ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0