യുപിഎസ്‌സി 2025 സിവിൽ സർവീസസ് പ്രിലിമിനറി അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു..#upsc

 


യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) 2025-ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറിക്ക് വേണ്ടിയുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കി. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ upsc.gov.in എന്ന യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഹാള്‍ ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

അപേക്ഷകര്‍ അഡ്മിറ്റ് കാര്‍ഡിലെ എല്ലാ വ്യക്തിഗത വിവരങ്ങളും ശരിയാണോ എന്ന് പരിശോധിക്കാനും പരീക്ഷാ ദിവസം അതിന്റെ ഒരു പ്രിന്റഡ് കോപ്പി കയ്യില്‍ കരുതുന്നുണ്ടെന്ന് ഉറപ്പാക്കാനും യുപിഎസ്‌സി നിര്‍ദേശിക്കുന്നു.

നിശ്ചിത സമയത്തിന് 30 മിനിറ്റ് മുന്‍പെങ്കിലും പരീക്ഷാ സ്ഥലത്ത് എത്തണം. അഡ്മിറ്റ് കാര്‍ഡിനോടൊപ്പം ഒരു അംഗീകൃത ഫോട്ടോ ഐഡി കാര്‍ഡ് കരുതണം.ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, മറ്റ് നിരോധിത വസ്തുക്കള്‍ എന്നിവ പരീക്ഷാ ഹാളില്‍ അനുവദനീയമല്ല.

എങ്ങനെ ഡൗണ്‍ലോഡ് ചെയ്യണം

1. ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക
2. 'UPSC Prelims Admit Card: Civil Services (Preliminary) Examination 2025' എന്ന ലിങ്ക് കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക.
3. നിങ്ങളുടെ രജിസ്‌ട്രേഷന്‍ ഐഡി അല്ലെങ്കില്‍ റോള്‍ നമ്പര്‍, ജനനത്തീയതി എന്നിവ നല്‍കി സ്‌ക്രീനില്‍ കാണുന്ന ചിത്രം സ്ഥിരീകരിച്ച് ലോഗിന്‍ ചെയ്യാം.
4. പരീക്ഷാ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ച് മനസിലാക്കുക
5. നിങ്ങളുടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ഭാവിയിലെ ആവശ്യങ്ങള്‍ക്കായി ഒരു പ്രിന്റ് എടുത്ത് സൂക്ഷിക്കണം.

വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: upsc.gov.in



ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0