തൃശൂർ: ഒഡീഷയിൽ നിന്ന് കടത്താൻ ശ്രമിച്ച 120 കിലോ കഞ്ചാവ് തൃശൂർ റൂറൽ പോലീസ് പിടികൂടി...#latest news

 


തൃശ്ശൂര്‍: പാലിയേക്കരയില്‍ വന്‍ കഞ്ചാവ് വേട്ട. ഒഡീഷയില്‍നിന്ന് ലോറിയില്‍ കടത്തിയ 120 കിലോ കഞ്ചാവ് പോലീസ് പിടികൂടി. സംഭവത്തില്‍ നാല് യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തൃശ്ശൂര്‍ റൂറല്‍ പോലീസിന്റെ ഡാന്‍സാഫ് സംഘം ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന നാലുപേരില്‍ രണ്ടുപേര്‍ എറണാകുളം സ്വദേശികളാണ്. രണ്ടുപേര്‍ തൃശ്ശൂര്‍ സ്വദേശികളും. ഒഡീഷയില്‍നിന്ന് വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് കേരളത്തിലെ ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതികളെ പുതുക്കാട് സ്റ്റേഷനില്‍ വിശദമായി ചോദ്യംചെയ്തുവരികയാണ്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0